Flash News


എല്ലാവര്‍ക്കും സ്വാഗതം : രാജേഷ്.പി.എം - എല്ലാ ജീവജാല‌‌‍ങ്ങളോടും കരുണ കാണിക്കുക. എന്തെന്നാല്‍ നാം ഇനി ഇതുവഴി വരണമെന്നില്ല ! Show mercy to all living beings, as we may not be able to pass by these paths again ......

Wednesday 17 May 2017

Tuesday 16 May 2017

Om Mani Padme Hum

      

Om (or Aum)

The sound, Om, is believed to be the primordial sound of all creation. The universe was created with Om and it holds within it all that is, was and ever will be. Buddhists believe that the sound vibration of Om cleanses away pride.  Om helps us dissolve our ego and cultivate kindness and generosity whenever we recite it.

Ma

This syllable is associated with dissolving jealousy and the attachment to fleeting pleasures. It lives within the samsaric realm of the jealous gods and reciting ma over and over helps us loosen our jealous attachments while cultivating ethical behavior.

Ni

This particular syllable is believed to dissolve our attachments to desire and passion while cultivating our ability to be patient with ourselves and others. It resides within the samsaric realm of the human being. The entire word, mani, means "jewel."

Pad

Pad is a syllable that dissolves our attachments to the many prejudices and judgmental notions we have while cultivating the quality of perseverance. It lives within the samsaric realm of the animals.

Me

This syllable helps dissolve our attachments to being possessive while also cultivating our powers of concentration. It resides within the samsaric realm of the hungry ghost. Together, padme means "lotus," and represents wisdom.

Hum

With the syllable, hum, we work to dissolve our attachments to aggression and hatred. We instead cultivate our own innate wisdom. Hum is said to lie within the samsaric realm of hell. Hum also indicates that which cannot be disturbed by anything. It is unshakeable and unmoveable.
As you can see, this is a powerful mantra with a lot of meaning behind it. The one phrase that is said to sum it all up is this: “The jewel is in the lotus,” or “Praise to the jewel in the lotus.”
This is to say that within all of us is the lotus flower, it’s just covered up by a lot of mud and muck. Reciting this mantra over and over again, with the right intention, is believed to get rid of the mud and muck until we are as sparkling, pure, compassionate and wise as the lotus flower itself. 

According to the Dalai Lama, Om Mani Padme Hum has the power to “transform your impure body, speech and mind into the pure body, speech and mind of a Buddha.” 

       

 അഷ്ടമാർഗ്ഗങ്ങൾ

                      ബുദ്ധമതത്തിന്റെ അടിസ്ഥാനം അഷ്ടമാർഗ്ഗങ്ങളിൽ അധിഷ്ഠിതമാണ്. ലോകം ദുഃഖമയമാണ്. തൃഷ്ണ, ദുർമോഹം, കാമം, സ്വാർത്ഥം എന്നിവയാണ് ദുഃഖകാരണങ്ങൾ. ഇവയിൽ നിന്നും മുക്തി നേടുന്നതിനുള്ളതാണ് അഷ്ടമാർഗ്ഗങ്ങൾ. സമ്യൿദൃഷ്ടി, സമ്യൿസങ്കൽപം, സമ്യൿവാക്ക്, സമ്യൿകാമം, സമ്യൿആജീവം, സമ്യൿവ്യായാമം, സമ്യൿസ്മൃതി, സമ്യൿസമാധി എന്നിവയാണിവ.
  • സമ്യൿദൃഷ്ടി:- ദുഃഖകാരണങ്ങളായ തൃഷ്ണ, കാമം, സ്വാർത്ഥം എന്നിവയിൽ നിന്നും രക്ഷനേടുന്നതിനുള്ള ഉപാധിയായി അഷ്ടമാർഗ്ഗങ്ങളെ തിരിച്ചറിയുന്നതാണ് സമ്യൿദൃഷ്ടി.
  • സമ്യൿസങ്കൽപം:- അന്യരെ ദ്രോഹിക്കാതിരിക്കുകയും അവരെ പൂർണ്ണമായി സ്നേഹിക്കുകയും അവരുടെ സുഖത്തിനായി പ്രവർത്തിക്കുകയും ചെയ്യുക, ഇന്ദ്രിയസുഖങ്ങളിൽ മുഴുകാതിരിക്കുക ഇവയാണ് സമ്യൿസങ്കൽപം.
  • സമ്യൿവാക്ക്:- നുണ, പരദൂഷണം, ദുർഭാഷണം, ജൽപനം എന്നിവയിൽ ഏർപ്പെടാതിരിക്കുകയും സ്നേഹജനകവും പ്രിയതരവും നയപൂർണ്ണവുമായ വാക്കുകൾ കൈക്കൊള്ളുക.
  • സമ്യൿകാമം:- ഹത്യ, മോഷണം, വ്യഭിചാരം എന്നിവ സമൂഹത്തെ തകർച്ചയിലേക്കു നയിക്കുന്നതിനാൽ അവ ഒഴിവാക്കണം. അന്യർക്കു നന്മ വരുന്ന പ്രവൃത്തികളേ ചെയ്യാവൂ.
  • സമ്യൿആജീവം:- സമൂഹത്തിന് ദ്രോഹം ചെയ്യുന്ന ഉപജീവനമാർഗ്ഗം സ്വീകരിക്കരുത്. സത്യസന്ധവും പരിശുദ്ധവുമായ ഉപജീവനമാർഗ്ഗമേ സ്വീകരിക്കാവൂ.
  • സമ്യൿവ്യായാമം:- ദുർവിചാരങ്ങൾ മനസ്സിലേക്കു പ്രവേശിക്കാൻ അനുവദിക്കാതിരിക്കുക; പ്രവേശിച്ചവയെ പുറത്താക്കുക.
  • സമ്യൿസ്മൃതി:- ശരീരം മലിനവസ്തുക്കളാൽ നിറഞ്ഞതാണെന്ന വസ്തുത എപ്പോഴും ഓർക്കുക. സുഖവും ദുഃഖവും തരുന്ന വസ്തുതകളെ തുടർച്ചയായി മനനം ചെയ്യുക. മമതാബന്ധങ്ങളിൽ നിന്നുണ്ടാകുന്ന ദോഷങ്ങളെ വിലയിരുത്തുക. ഇതിൽ നിന്നും പുറത്തുകടക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ച് ആലോചിക്കുക.
  • സമ്യൿസമാധി:- ഏകാഗ്രത ലഭിക്കാൻ വേണ്ടിയുള്ള മാനസിക പരിശീലനം.
അവയവ ദാനത്തില്‍ പങ്കാളിയാകൂ



  I was donating all my Organs..Please convey this to others,when my death occures!

GANDHI'S FAVOURITE SONG - VAISHNAVA JANATHO....

 ഗാന്ധി ദർശനങ്ങൾ

സത്യവും അഹിംസയും

             ഗാന്ധിജിയുടെ വീക്ഷണത്തിൽ സത്യവും അഹിംസയും ഒരേ നാണയത്തിന്റെ രണ്ട്‌ വശങ്ങളാണ്‌. സത്യം ലക്‌ഷ്യവും അഹിംസ അതിലേക്കുള്ള മാർഗവുമാണ്‌.

സത്യം

                 ഗാന്ധി തന്റെ ജീവിതം സത്യത്തിന്റെ വിവിധ മാനങ്ങൾ മനസ്സിലാക്കുവാനായി ചിലവഴിച്ചു. സ്വന്തം ജീവിതത്തിലെ തെറ്റുകളും സ്വന്തം പരീക്ഷണങ്ങളും ഇതിന് അദ്ദേഹത്തെ സഹായിച്ചു. അദ്ദേഹം തന്റെ ആത്മകഥക്ക്‌ പേരിട്ടത് തന്നെ "എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ എന്നാണ്.
                   ഗാന്ധിജിയുടെ വീക്ഷണത്തിൽ മനുഷ്യന്റെ പരമമായ ലക്‌ഷ്യം ഈശ്വരസാക്ഷാത്കാരമാണ്. ഈശ്വരൻ എന്നാൽ സത്യമാണെന്നും ഈശ്വര സാക്ഷാത്കാരത്തിന് സത്യത്തിലൂന്നിയ ജീവിതം ആവശ്യമാണെന്നും അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ട് ഗാന്ധിയൻ ചിന്തയനുസരിച്ച് സത്യത്തിൽ ഊന്നിയല്ലാതെ ജീവിതത്തിലെ മറ്റൊരു മൂല്യവും നിയമവും പ്രാവർത്തികമാക്കുവാൻ സാധിക്കുകയില്ല.ഗാന്ധിജി തന്റെ വിശ്വാസങ്ങളെ മുഴുവൻ ഉൾക്കൊള്ളുന്ന വാക്യമായി "ദൈവം സത്യമാണ്‌" എന്നത്‌ ഉപയോഗിക്കുകയും പിന്നീട്‌ അത്‌ "സത്യം ദൈവമാണ്‌" എന്ന് തിരുത്തുകയും ചെയ്തു. ഗാന്ധിയൻ തത്ത്വചിന്തയിൽ സത്യം എന്നാൽ ദൈവമാണ്‌.

അഹിംസ

               അഹിംസ എന്നാൽ ഹിംസ ചെയ്യാതിരിക്കൽ എന്നാണ് സാധാരണ വിവക്ഷിക്കുന്നത്. എന്നാൽ ഗാന്ധിയൻ ചിന്തയിൽ അഹിംസ എന്നാൽ പരമമായ സ്നേഹമാണ്. സ്വന്തം ശത്രുവിനോട് പോലും ക്ഷമിക്കുന്ന അവസ്ഥയാണ് അഹിംസ. മറ്റൊരാളെ കൊല്ലാതിരിക്കുവാൻ സ്വയം മരിക്കാൻ തയ്യാറാകുന്ന മനസ്ഥിതിയാണ് ഗാന്ധിയൻ ചിന്തയിൽ അഹിംസ. ഒരുവൻ അഹിംസയിലേക്ക് തിരിയുന്നത് തനിക്ക് ഹിംസ ചെയ്യുവാൻ കഴിവില്ലാതെ വരുമ്പോഴല്ല മറിച്ച് ഹിംസ ചെയ്യുവാൻ താല്പര്യം ഇല്ലാതെ വരുമ്പോൾ ആകണം എന്നും അഹിംസ ഉണ്ടാവേണ്ടത് സാർവ്വത്രിക സ്നേഹത്തിൽ നിന്നാവണം എന്നും ഗാന്ധി വിശ്വസിച്ചിരുന്നു.ഇന്ത്യൻ മതചിന്തയിലും ക്രിസ്തീയ, ജൈന, ഇസ്ലാമിക, യഹുദ, ബുദ്ധ മതചിന്തകളിലും വളരെയധികം അടിസ്ഥാനമുള്ളതാണ്‌ അഹിംസാ സിദ്ധാന്തം. അതിനാൽ, അഹിംസ എന്ന തത്ത്വത്തിന്റെ ഉപജ്ഞാതാവ്‌ ഗാന്ധി അല്ല. എങ്കിലും രാഷ്ട്രീയരംഗത്ത് അത് വലിയതോതിൽ ആദ്യമായി പ്രയോഗിച്ചത്‌ അദ്ദേഹമാണ്‌.
          

ലാളിത്യം

                സാമൂഹിക സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരാൾ ലളിതമായ ജീവിതം നയിക്കണമെന്ന് ഉറച്ചുവിശ്വസിച്ച ഗാന്ധി ബ്രഹ്മചര്യത്തിലൂടെ അത് നേടിയെടുക്കാമെന്ന് കരുതി. ദക്ഷിണാഫ്രിക്കയിൽ നയിച്ച പാശ്ചാത്യ ജീവിതരീതി ത്യജിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ലളിത ജീവിതത്തിന്റെ തുടക്കം. "തന്നെത്തെന്നെ പൂജ്യത്തിലേക്ക് താഴ്ത്തുക" എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. ജീവിതം ലളിതമാക്കാനായി സ്വന്തം ആവശ്യങ്ങൾ പുനർനിർണ്ണയിച്ച് അനാവശ്യ ചെലവുകൾ ഒഴിവാക്കിക്കൊണ്ട് സ്വന്തം വസ്ത്രങ്ങൾ സ്വയം അലക്കുന്നതുവരെ അദ്ദേഹത്തിന്റെ ജീവിതചര്യകൾ എത്തിനിന്നു.ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയശേഷം അദ്ദേഹം പാശ്ചാത്യ രീതിയിലുള്ള വസ്ത്രധാരണം ഉപേക്ഷിച്ചു. സമ്പത്തിന്റേയും കാര്യവിജയത്തിന്റേയും പ്രതീമായാണ് അദ്ദേഹം ആ വസ്ത്രധാരണരീതിയെ കണ്ടത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ വ്യക്തിക്കും ധരിക്കാനാകുന്നതരം ഖാദി വസ്ത്രം അദ്ദേഹം ധരിച്ചു. ഗാന്ധിയും അനുയായികളും അവർ സ്വയം നൂറ്റ നൂൽകൊണ്ട് സ്വയം നെയ്ത വസ്ത്രങ്ങൾ ധരിക്കുകയും മറ്റുള്ളവരെ അങ്ങനെ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നാട്ടിലെ തൊഴിലാളികൾ തൊഴിൽ‌ രഹിതരായിരിക്കെ ഇന്ത്യക്കാർ, ബ്രിട്ടീഷ് താൽ‌പര്യങ്ങൾ ക്കനുസരിച്ച് പ്രവർത്തിച്ച വസ്ത്രനിർമാതാക്കളിൽ നിനായിരുന്നു വസ്ത്രങ്ങൾ വാങ്ങിച്ചിരുന്നത്. ഇന്ത്യക്കാർ സ്വയമായി വസ്ത്രങ്ങൾ നിർമിച്ചാൽ അത് ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാരിന് സാമ്പത്തികമായ പ്രഹരമേല്പ്പിക്കുമെന്ന് ഗാന്ധി വിശ്വസിച്ചു. ഈ വിശ്വാസം പ്രതിഫലിപ്പിക്കാൻ, "കറങ്ങുന്ന ചർക്ക" ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാകയിൽ പിന്നീട് ചേർക്കപ്പെട്ടു. തന്റെ ജീവിതത്തിന്റെ ലാളിത്യം പ്രകടിപ്പിച്ചുകൊണ്ട് തുടർന്നുള്ള ജീവിതകാലം മുഴുവൻ അദ്ദേഹം മുണ്ട് ആണ് ധരിച്ചത്.

സർവ്വോദയം

            എല്ലാവരുടെയും പൊതുവായ വികസനമാണ് സർവ്വോദയം. അത് മതത്തിന്റെയോ ജാതിയുടെയോ ലിംഗഭേദത്തിന്റെയോ പേരിൽ ആർക്കും വികസനസാദ്ധ്യതകൾ നിഷേധിക്കുന്നില്ലെന്നു ഗാന്ധിജി സിദ്ധാന്തിച്ചു.സർവ്വോദയം  കൈവൈച്ച ഒരു സമൂഹത്തിൽ ഭരണാധികാരികളോ ഭരണമോ ഉണ്ടാവില്ല. അത് പ്രബുദ്ധമായ ഒരു അരാജകാവസ്ഥയാണ്. അങ്ങനെയുള്ള ഒരു സമുഹത്തിൽ ഒരോ വ്യക്തിയും സ്വയം ഭരിക്കുകയും അടക്കുകയും വേണം. ഓരോ വ്യക്തിയും തന്റെ മനസ്സാക്ഷിയനുസരിച്ച് പ്രവർത്തിക്കും.

ആരോഗ്യം

                    മറ്റു വിഷയങ്ങളിലെന്ന പോലെ ആരോഗ്യവിഷയത്തിലും ഗാന്ധിക്ക് തന്റേതായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. പ്രകൃതി ചികിത്സയെ അദ്ദേഹം വളരെയധികം ആശ്രയിച്ചിരുന്നു. ജലം, മണ്ണ്, സൂര്യൻ, വായു എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കാനും അവയെ എങ്ങനെ മനുഷ്യന്റെ ആരോഗ്യപാലനത്തിന് ഉപയോഗപ്പെടുത്താം എന്ന് ആരായാനും അദ്ദേഹം ശ്രമിച്ചു. ഭക്ഷണം, ലഹരിപദാർത്ഥങ്ങൾ, പുകയില, ചായ, കാപ്പി എന്നിവയുടെ ഉപയോഗങ്ങൾ, ലൈംഗികത, തുടങ്ങിയ കാര്യങ്ങളിലും അദ്ദേഹത്തിന്‌ വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു.

മതവിശ്വാസം

                     ഹൈന്ദവ കുടുബത്തിൽ ജനിച്ച ഗാന്ധി ജീവിതകാലം മുഴുവൻ ഹൈന്ദവനായി ജീവിച്ചു. അദ്ദേഹത്തിന്റെ മിക്ക തത്ത്വങ്ങളും ഹൈന്ദവതയിൽനിന്നെടുത്തയാണ്. അതേസമയം എല്ലാ മതങ്ങളിലേയും നന്മയിലും അദ്ദേഹം വിശ്വസിച്ചു. മറ്റ് വിശ്വാസങ്ങളിലേക്ക് തന്നെ മാറ്റുവാനുള്ള എല്ലാ ശ്രമങ്ങളേയും ഗാന്ധി തിരസ്കരിച്ചു. മത ജിജ്ഞാസുവായിരുന്ന ഗാന്ധി ലോകത്തിലെ എല്ലാ പ്രധാന മതങ്ങളേക്കുറിച്ചും ഗാഢമായി പഠിച്ചിരുന്നു. അദ്ദേഹം ഹൈന്ദ വതയേക്കുറിച്ച് ഇങ്ങനെ പറഞ്ഞു:"എനിക്കറിയാവുന്ന ഹൈന്ദവത എന്റെ ആത്മാവിനെ പൂർണമായും തൃപ്ത്തിപ്പെടുത്തുന്നു.... സംശയങ്ങൾ എന്നെ വേട്ടയാടുമ്പോൾ, നിരാശ എന്റെ മുഖത്തേക്ക് തുറിച്ച് നോക്കുമ്പോൾ, പ്രകാശത്തിന്റെ ഒരു കിരണം പോലും കാണാതാവുമ്പോൾ ഞാൻ ഭഗവദ്ഗീതയിലേക്ക് തിരിയും. അതിൽ എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാൻ കണ്ടെത്തും. അതോടെ നിമജ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചിരിക്കുവാനാരംഭിക്കും. എന്റെ ജീവിതം ദുരന്തപൂരിതമായ ഒന്നായിരുന്നു. ആ ദുരന്തങ്ങൾ എന്റെ ജീവിതത്തിൽ പ്രത്യക്ഷവും മായാത്തതുമായ ഒരു പ്രഭാവവും ഉണ്ടാക്കിയിട്ടില്ലെങ്കിൽ, അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് ഗീതയുടെ ഉപദേശങ്ങളോടാണ്"
         
         എല്ലാ മതങ്ങളുടേയും അന്തഃസത്ത സത്യവും സ്നേഹവും  ആണെന്ന് ഗാന്ധി വിശ്വസിച്ചു. മതങ്ങളിൽ ഒളിഞ്ഞിരിക്കാവുന്ന കാപട്യത്തേയും അസ്സാന്മാർഗികത്വത്തേയും സ്വമതശാഠ്യത്തേയും അദ്ദേഹം എതിർത്തു. വിശ്രമമില്ലാതെ പ്രവർത്തിച്ച ഒരു സാമൂഹ്യപരിഷ്കർത്താവായിരുന്നു ഗാന്ധി.
                         ഇതര മതങ്ങളേക്കുറിച്ച് അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങൾ:
"എനിക്ക് ക്രിസ്തുമതത്തെ കുറ്റമില്ലാത്തതും ലോകത്തെ ഏറ്റവും മഹത്തായ മതമായും കാണാൻ സാധിക്കുന്നില്ലെങ്കിൽ ഹിന്ദുമതത്തേയും ഞാൻ അങ്ങനെ കാണുകയില്ല. ഹിന്ദുമതത്തിലെ കുറവുകൾ എനിക്കറിയാം. തൊട്ടുകൂടായ്മ അതിന്റെ ഭാഗമാണെങ്കിൽ അത് ഹൈന്ദവതയുടെ ദുഷിച്ച, അമിത വളർച്ചപ്രാപിച്ച ഒരു ഭാഗമാണ്. വേദങ്ങൾ ഈശ്വരപ്രേരിതമായി എഴുതപ്പെട്ടയാണ് എന്ന് പറയുന്നതിന്റെ അർത്ഥമെന്താണ്? അവ ഈശ്വരപ്രേരിതമാണെങ്കിൽ എന്തുകൊണ്ട് ബൈബിളും ഖുറാനും അങ്ങനെ ആയിക്കൂട?
           "മുഹമ്മദിന്റെ വാക്കുകൾ ജ്ഞാനത്തിന്റെ നിധികളാണ്; മുസ്ലീങ്ങൾക്ക് മാത്രമല്ല, മാനവരാശിക്ക് മുഴുവനും". ഒരിക്കൽ അദ്ദേഹം ഒരു ഹിന്ദുവാണോ എന്ന ചോദ്യത്തിന് ഗാന്ധിയുടെ മറുപടി ഇങ്ങനെയായിരുന്നു:  "അതെ, ഞാനൊരു ഹിന്ദുവാണ്. അതോടൊപ്പം ഞാനൊരു  ക്രിസ്ത്യാനിയും മുസ്ലീമും യഹൂദനുമാണ്"  "മനുഷ്യന്റെ അന്തസ്സത്ത ദിവ്യമായ ഒന്നാണ്. വ്യക്തിതലത്തിലും സമൂഹതലത്തിലും അത് സാക്ഷാത്കരിക്കുകയാണ് ജീവിതത്തിന്റെ പരമലക്ഷ്യം. മതവും സദാചാരവും സാമൂഹ്യനീതിയും അർഥശാസ്ത്രവും എല്ലാം തന്നെ തത്ത്വത്തിലും പ്രയോഗത്തിലും, ഈ അത്യന്തികലക്ഷ്യമായ ആത്മാവിഷ്കാരത്തിന് ഇണങ്ങുന്നതും അതിനെ സഹായിക്കുന്നതുമാവണം." ഗാന്ധിയൻ ദർശനത്തിന്റെ പൊരുൾ ഇതാണ്.


MAHATHMA GANDHI'S 11 PRINCIPLES




 ഗാന്ധിജിയുടെ രാജ്ഘട്ടിലുള്ള അന്ത്യവിശ്രമസ്ഥലം


ഗാന്ധിജിയുടെ കൈപ്പട, കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാലയിലെ സന്ദർശകപുസ്തകത്തിൽ



DANDI MARCH

 

CHICAGO SPEECH

വിവേകാനന്ദ സൂക്തങ്ങൾ
  • ഇരുമ്പിന്റെ മാംസ പേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിമാനുഷമായി ഇച്ഛാശക്തിയുമുള്ള യുവതലമുറയാണ് നമുക്കാവശ്യം.
  • അടിമയെപ്പോലെയല്ല ജോലി ചെയ്യേണ്ടത്, യജമാനനെപ്പോലെയാണ്, അവിരഹിതമായി ജോലി ചെയ്യുക, പക്ഷേ അടിമയുടെ ജോലിയാകരുത്.
  • ചെന്നെത്തുന്നതെവിടെയെങ്കിലുമാകട്ടെ സത്യത്തെ തന്നെ പിന്തുടരുക. ഭീരുത്വവും കാപട്യവും ദൂരെക്കളയുക.
  • ഈ ലോകം ഭീരുക്കൾക്കുള്ളതല്ല ഓടിയൊളിക്കാൻ നോക്കെണ്ട. വിജയത്തിന്റെയും പരാജയത്തിന്റെയും കഥ മറക്കൂ.
  • രാഷ്ട്രങ്ങളുടെ ചരിത്രം നോക്കിയാൽ നിങ്ങൾക്കൊരു വസ്തുത കാണാം അവനവനിൽ വിശ്വസിക്കുന്ന വ്യക്തികൾക്കു മാത്രമെ ശക്തിയും മഹത്ത്വവും ലഭിച്ചിട്ടുള്ളു എന്ന്.
  • വേദങ്ങളും ഖുറാനും ബൈബിളും സമഞ്ജസമായി സമന്വയിച്ചിരിക്കുന്ന ഒരു ലോകമാണ് ഞാൻ വിഭാവനം ചെയ്യുന്നത്.
  • വിധവയുടെ കണ്ണുനീർ തുടയ്ക്കാനും അനാഥന് ആഹാരം കൊടുക്കാനും കഴിയാത്ത മതത്തിലും ഈശ്വരനിലും എനിക്ക് വിശ്വാസമില്ല.
  • ധനവും പദവിയും അധികാരവുമല്ല ആവശ്യം, ഹൃദയശുദ്ധിയാണ്‌
  •  

Friday 12 May 2017

ഗുരുവന്ദനം  

 

GURUPADUKA STOTRAM MP3 By Sri.SANKARACHARYA  (CLICK HERE)

Edited and Re-mixed by Me

 

English Translation

The crossing of this Endless ocean of samsara is enabled
by the boat that is sincere devotion to Guru
Showing me the way to the valuable dominion of renunciation,
O dear Guru, I bow to thy holy sandals.

Like a full moon for the ocean of the Knowledge,
Like down pour of water to put out the fire of misfortunes,
Removing the various distresses of those who surrender to them,
O dear Gurudev, I bow to thy holy sandals.

Those who prostrate to the blessed padukas of their Guru
become possessors of great wealth
and overcome the curse of their poverty very quickly.
To such padukas my infinite prostrations.

Attracting us to the Lotus-like feet of our Guru,
removing all kinds of desires borne out of ignorance,
fulfilling all the desires of the disciple who bows humbly
To such padukas I humbly offer my obeisance.

Shining like a precious stone adorning the crown of a king
They stand out like a beautiful damsel in a river infested with crocodiles
They raise the devotees to the state of sovereign emperors,
To such padukas I humbly offer my obeisance.

Shining radiantly like the Sun, effacing the endless darkness of the disciples sins,
Like an eagle for the snake like three-fold pains of Samsara
like a conflagration of fire whose heat dries away the
ocean of ignorance
To such supreme padukas of my Gurudev, I humbly surrender.

They endow us with the glorious six qualities like Shama,
They vow to bless the intiated ones with the ability to go into samadhi.
Blessing the devotees with permanent devotion for the feet of Lord Vishnu(Ramaadhava)
To such divine padukas I offer my prayers.

Fulfilling all the wishes of the disciples,
Who are ever-available and dedicated for Sewa,
Awakening the sincere aspirants to the divine state of self realization,
Again and again prostrate to those Padukas of my Poojya Gurudev

They are like an eagle for all the serpants of desires,
Blessing us with the valuable treasure of discrimination and renunciation,
Granting us the knowledge to get instant liberation from the shackles of the life,
My prostrations to those holy Padukas of my Guru. 

 

അനന്തസംസാര സമുദ്രതാര നൗകായിതാഭ്യാം ഗുരുഭക്തിദാഭ്യാമ് |
വൈരാഗ്യസാമ്രാജ്യദപൂജനാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ് || 1 ||

കവിത്വവാരാശിനിശാകരാഭ്യാം ദൗര്ഭാഗ്യദാവാം ബുദമാലികാഭ്യാമ് |
ദൂരികൃതാനമ്ര വിപത്തതിഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ് || 2 ||

നതാ യയോഃ ശ്രീപതിതാം സമീയുഃ കദാചിദപ്യാശു ദരിദ്രവര്യാഃ |
മൂകാശ്ര്ച വാചസ്പതിതാം ഹി താഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ് || 3 ||

നാലീകനീകാശ പദാഹൃതാഭ്യാം നാനാവിമോഹാദി നിവാരികാഭ്യാമ് |
നമജ്ജനാഭീഷ്ടതതിപ്രദാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ് || 4 ||

നൃപാലി മൗലിവ്രജരത്നകാന്തി സരിദ്വിരാജത് ഝഷകന്യകാഭ്യാമ് |
നൃപത്വദാഭ്യാം നതലോകപങ്കതേ: നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ് || 5 ||

പാപാന്ധകാരാര്ക പരമ്പരാഭ്യാം താപത്രയാഹീന്ദ്ര ഖഗേശ്ര്വരാഭ്യാമ് |
ജാഡ്യാബ്ധി സംശോഷണ വാഡവാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ് || 6 ||

ശമാദിഷട്ക പ്രദവൈഭവാഭ്യാം സമാധിദാന വ്രതദീക്ഷിതാഭ്യാമ് |
രമാധവാന്ധ്രിസ്ഥിരഭക്തിദാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ് || 7 ||

സ്വാര്ചാപരാണാമ് അഖിലേഷ്ടദാഭ്യാം സ്വാഹാസഹായാക്ഷധുരന്ധരാഭ്യാമ് |
സ്വാന്താച്ഛഭാവപ്രദപൂജനാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ് || 8 ||

കാമാദിസര്പ വ്രജഗാരുഡാഭ്യാം വിവേകവൈരാഗ്യ നിധിപ്രദാഭ്യാമ് |
ബോധപ്രദാഭ്യാം ദൃതമോക്ഷദാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ് || 9 ||